പനവേലി സ്കൂളിൽ പഠനോത്സവവും മികവുകളുടെ പ്രദർശനവും ശ്രദ്ധേയമായി
1279715
Tuesday, March 21, 2023 10:55 PM IST
കൊട്ടാരക്കര: പനവേലി ഗവ.വെൽഫെയർ എൽപി സ്കൂളിൽ നടന്ന പഠനോത്സവവും മികവുകളുടെ പ്രദർശനവും ശ്രദ്ധേയമായി.
കുഞ്ഞുമനസുകളിൽ പഠനാനുഭവങ്ങളിലൂടെ ആർജിച്ച അറിവുകൾ ഉത്സവാന്തരീക്ഷത്തിൽ വർണാഭമായി അവതരിക്കപ്പെട്ടപ്പോൾ അത് പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നുവെന്നതിന്റെ സാക്ഷ്യമായി.
അധ്യയന വർഷം നേടിയ ഭാഷാശേഷിയും നൈപുണ്യവും ശാസ്ത്രാഭിരുചിയും ഗണിതശാസ്ത്ര അറിവുകളും സർഗാത്മകമായി അവതരിപ്പിക്കപ്പെട്ടു. സംഗീത സംവിധായകനും അധ്യാപക അവാർഡ് ജേതാവുമായ രാജൻ കോസ്മിക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കെ.ഒ. രാജുക്കുട്ടി, എസ്ആർജി കൺവീനർ ഉഷ.എ.ഗീവർഗീസ്, അധ്യാപകരായ റോഷ്നി തോമസ്, ആർ.എസ്. കീർത്തി എന്നിവർ പ്രസംഗിച്ചു.