അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ​ക്ക് എ​തി​രേ ഹോ​ട്ട​ലു​ട​മ​ക​ൾ
Friday, March 24, 2023 11:09 PM IST
കൊ​ല്ലം : ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ​ക്ക് എ​തി​രേ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​മ്പി​ൽ കൊ​ണ്ടു​വ​ന്ന് ഉ​ചി​ത​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
ചി​ന്ന​ക്ക​ട എ​സ്എം​പി പാ​ല​സി​ന് സ​മീ​പം ഓ​ട​പ്പു​റ​ത്ത് യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ വ​ഴി​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പോ​ലും ത​ട​ഞ്ഞ് ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യു മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണി​തി​ന് മു​തി​ർ​ന്ന​തെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തു​പോ​ലെ ഗൂ​ണ്ടാ​യി​സ​ത്തി​ലൂ​ടെ എ​ല്ലാ​വ​രെ​യും പേ​ടി​പ്പി​ച്ച് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ത്ര​യെ​ത്ര ത​ട്ടു​ക​ട​ക​ളും, അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ളും കൊ​ല്ല​ത്തു​ണ്ട്.
പ​ത്തോ​ളം ലൈ​സ​ൻ​സു​ക​ൾ എ​ടു​ത്ത് മാ​ന്യ​മാ​യി പ്ര​വ​ർ​ത്തി ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ നി​സ​ഹാ​യ​രാ​യി നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഇ​ത്ത​രം ഗു​ണ്ടാ​യി​സം പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ജ​നം നോ​ക്കി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് അ​ര​ങ്ങേ​റി​യ​തെ​ന്ന സ​ത്യം ഇ​നി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.