ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നൽകി ആലപ്പാട് പഞ്ചായത്ത് ബജറ്റ്
1280642
Friday, March 24, 2023 11:29 PM IST
കരുനാഗപ്പള്ളി : ഉത്പാദന മേഖലയ്ക്ക് 12 കോടി രൂപ വകയിരുത്തി ആലപ്പാട് പഞ്ചായത്തിൽ 2023- 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. സേവനമേഖലയ്ക്ക് പത്തു കോടിയും പശ്ചാത്തല മേഖലകൾക്ക് രണ്ടുകോടി രൂപയും വകയിരുത്തി. വനിതകളുടെ ഉന്നമനത്തിനായി വനിതാ ഘടക പദ്ധതികൾക്ക് പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്.
ജെൻഡർ പാർക്ക്, ആലപ്പാട് ഫുട്ബോൾ അക്കാദമി രൂപീകരണം, വൃക്ക രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്ന തുണ പദ്ധതി, ആരോഗ്യമേഖലയിൽ കെയർ ആലപ്പാട് പദ്ധതി, കലാ അഭിരുചി വർധിപ്പിക്കുന്നതിനായി കുട്ടികൾക്കായി കലാതീരം പദ്ധതി, കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി 54 ലക്ഷം രൂപ വകയിരുത്തി ക്ലീൻ വാട്ടർ പദ്ധതി എന്നിവയും ബജറ്റ് മുന്നോട്ട് വെക്കുന്നു.
23,09,83867 രൂപ വരവും 22,80,22000 രൂപ ചെലവും 2961867 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷൈമ അവതരിപ്പിച്ചു. പ്രസിഡന്റ് യു ഉല്ലാസ് അധ്യക്ഷനായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സെക്രട്ടറി ബി രേഖ തുടങ്ങിയവർ പങ്കെടുത്തു.