കാർഷിക കുളം നാടിന് സമർപ്പിച്ചു
1280645
Friday, March 24, 2023 11:29 PM IST
ചാത്തന്നൂർ:ലോക ജലദിനത്തിനോടാനുബന്ധിച്ചു ചാത്തന്നൂരിൽ നിർമിച്ച കാർഷിക കുളം നാടിന് സമർപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നിർമിച്ചത്.
സംസ്ഥാനത്ത് നിർമ്മിച്ച 1000 കുളങ്ങളുടെ പൂർത്തികരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കുറുങ്ങൽ ഏലയിൽ നിർമ്മിച്ച കാർഷിക കുളത്തിൻ്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് .റ്റി .ദിജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി .കെ.സജീവ്, ബി.ഡി.ഒ.ശംഭു,ജോയിന്റ് ബി.ഡി.ഒ ജിപ്സൺ, സതീശ് കുമാർ, പ്രീതി , ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു, ഗ്രാമ പഞ്ചായത്ത് എ.ഇ പ്രീത, ഓവർസീയർ ,.വിഷ്ണു രാജൻ എസ്, ധനിത്യ, ശ്രീമതി. രാജി ,വിവിധ വാർഡുകളിലെ തൊഴിലുറപ്പ് മേറ്റു മാർ, തൊഴിലാളികൾ ,പൊതു ജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .