അഞ്ചൽ വൈദിക ജില്ലാ കുരിശിന്റെ വഴി ഇന്ന്
1280936
Saturday, March 25, 2023 11:08 PM IST
അഞ്ചൽ: മലങ്കര കത്തോലിക്കാ സഭ അഞ്ചൽ വൈദിക ജില്ലയിലെ 20 ഇടവകകൾ ചേർന്ന് വലിയ നോമ്പുകാലത്ത് നടത്തുന്ന കുരിശിന്റെ വഴി ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം നാലരയോടെ ആലഞ്ചേരി സെന്റ്് മേരീസ് ഓർത്ത ഡോക്സ് തീർഥാടന ദൈവാലയത്തിൽ നിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴി പ്രയാണം സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും.
വഴിയിൽ ക്രമീകരിച്ചിരിക്കുന്ന പതിനാല് ഇടങ്ങളിൽ പ്രത്യേക പ്രാർഥന നടക്കും. ഫാ. ഷോജി വെച്ചൂർക്കരോട്ട് സമാപന സന്ദേശം നൽകും. വൈദിക ജില്ലാ എംസിഎ, എംസിവൈഎം, മാതൃവേദി എന്നിവ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുമെന്ന് വൈദിക ജില്ലാ വികാരി റവ.ഫാ. ബോവസ് മാത്യു അറിയിച്ചു.