ശ്രീരാമനവമി രഥയാത്രയ്ക്ക് പന്മന ആശ്രമത്തിൽ സ്വീകരണം നൽകി
1280944
Saturday, March 25, 2023 11:12 PM IST
പന്മന: ശ്രീരാമനവമി രഥയാത്രയ്ക്ക് പന്മനആശ്രമത്തിൽ സ്വീകരണം നൽകി . ലോകം ഒരു കുടുംബം എന്ന മഹാസന്ദേശം വിളംബരം ചെയ്ത കൊല്ലൂർ ശ്രീമൂകാംബിക ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച ശ്രീരാമനവമിരഥയാത്രയ്ക്ക് സ്വാമി നിത്യസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ പന്മനആശ്രമത്തിൽ സ്വീകരണം നല്കി.
ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി എ. ആർ. ഗിരീഷ്കുമാർ, ശതാബ്ദി ഓഫീസ് കോർഡിനേറ്റർ ജി. ബാലചന്ദ്രൻ, സത്സംഗ സമിതി ഭാരവാഹികൾ, സ്വാമി ഭക്തർ തുടങ്ങിയവർ പങ്കെടുത്തു.