ഏ​രൂ​ര്‍ മ​ണ്ട​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​വി​ള​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യി
Thursday, March 30, 2023 11:00 PM IST
അ​ഞ്ച​ല്‍: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ മ​ണ്ട​യ്ക്കാ​ട് അ​മ്മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഏ​രൂ​ര്‍ മ​ണ്ട​യ്ക്കാ​ട് ദേ​വി ക്ഷേ​ത്ര​ത്തി​ലെ മ​ക​യി​രം ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള കെ​ട്ടു​വി​ള​ക്കും പൊ​ങ്കാ​ല​യും ഭ​ക്തി സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ന്നു.
പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ആ​രം​ഭി​ച്ച കെ​ട്ടു​വി​ള​ക്ക് ഘോ​ഷ​യാ​ത്ര ഏ​രൂ​ര്‍ ഗു​രു​മ​ന്ദി​രം, മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, ആ​യി​ര​വ​ല്ലി ശാ​സ്താ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് അ​ഞ്ചോ​ടെ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് കെ​ട്ടു​വി​ള​ക്കു പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണം ആ​രം​ഭി​ച്ചു.
6.45-ഓ​ടെ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി പ്ര​കാ​ശ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ണ്ടാ​ര​യ​ടു​പ്പി​ല്‍ തീ ​കൊ​ളു​ത്തി​യ​തോ​ടെ​യാ​ണ് പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് പൊ​ങ്കാ​ല സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​ത്. എ​ട്ടോ​ടെ പൊ​ങ്കാ​ല നി​വേ​ദ്യ​വും ന​ട​ന്നു.