ഒറ്റത്തുൺ മേൽപാലം ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി
1283243
Saturday, April 1, 2023 11:00 PM IST
ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നീ ജംഗ്ഷനുകളെ രണ്ടാക്കി വിഭജിക്കുന്ന മണ്ണ് മേൽപാല (ആർഇ വാൾ) ത്തിന് പകരം ഒറ്റത്തൂൺ മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി.
നിലവിലുള്ള രീതിയിൽ ദേശീയപാതയുടെ നിർമാണ പ്രവർത്തനം നടത്തിയാൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമെന്ന് മന്ത്രിയെ ധരിപ്പിച്ചതായി ഗോപകുമാർ പറഞ്ഞു. മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് തേടിയെന്നും പ്രശ്നം പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉടൻ നടത്താമെന്ന് ഉറപ്പു നൽകിയെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. ഗോപകുമാറിനൊപ്പം ജില്ലാ സെക്രട്ടറി എസ് പ്രശാന്തുമുണ്ടായിരുന്നു.