കുടിവെള്ളം ഇല്ല: നാട്ടുകാർ സമരം നടത്തി
1283249
Saturday, April 1, 2023 11:00 PM IST
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് വാർഡിൽ കുടിവെള്ള വിതരണം നിലച്ചിട്ട് പതിമൂന്ന് ദിവസമായി.
നൂറ് കണക്കിന് ആളുകൾ കുടി വെള്ളം കിട്ടാതെ വിഷമിക്കുകയാണ്. കുടിവെള്ള വിതരണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ പ്ലാക്കാട് ടിങ്കുവിന്റെ നേതൃത്വത്തിൽ കൊട്ടിയം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
ഉപരോധ സമരത്തിന് സുദർശനൻ, മധു, പദ്മിനി, ഗീത, ജിഷി, ജിതി എന്നിവർ നേതൃത്വം നൽകി. കുടിവെള്ള വിതരണം ഉടൻ പുനഃസ്ഥാപിക്കാം എന്നുള്ള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിച്ചു.