പുല്ലിച്ചിറ അമലോത്ഭവ മാതാ തീർഥാടന ദേവാലയത്തിലെ വിശുദ്ധവാര തിരുകർമങ്ങൾ ഇന്ന് തുടങ്ങും
1283276
Saturday, April 1, 2023 11:20 PM IST
കൊല്ലം: പുല്ലിച്ചിറ അമലോത്ഭവ മാതാ തീർഥാടനദേവാലയത്തിലെ വിശുദ്ധവാര തിരുകർമങ്ങൾ ഇന്ന് തുടങ്ങി ഒന്പതിന് അവസാനിക്കുമെന്ന് ഫാ.ലിബിൻ സി.റ്റി, ഫാ.ജോയിസൺ ജോസഫ് എന്നിവർ അറിയിച്ചു.
കുരുത്തോല ഞായറായ ഇന്ന് രാവിലെ ഏഴിന് കുരുത്തോല ആശിർവാദം, പ്രദക്ഷിണം, ഫാത്തിമ കുരിശടിയിൽനിന്നും പ്രദക്ഷിണം ആരംഭിച്ച് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് ദിവ്യബലി, വൈകുന്നേരം 4.30 ന് വാർഡുതല കുരിശിന്റെ വഴി ദേവാലയത്തിലേക്ക്, തുടർന്ന് പാഷൻ ഓഫ് ക്രൈസ്റ്റ്.
നാളെ രാവിലെ 5.50 ന് കുരിശിന്റെ വഴി, കുന്പസാരം, 6.45 ന് ദിവ്യബലി വൈകുന്നേരം 4.30 ന് തൈലാശിർവാദ തിരുകർമങ്ങൾ
(തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ). നാലിന് രാവിലെ 5.50 ന് കുരിശിന്റെ വഴി, കുന്പസാരം, 6.45 ന് ദിവ്യബലി വൈകുന്നേരം അഞ്ചിന് പൊതു കുന്പസാരം. അഞ്ചിന് രാവിലെ 5.50 ന് കുരിശിന്റെ വഴി, കുന്പസാരം
6.45 ന് ഇടവകയിലെ രോഗികൾക്കുവേണ്ടിയുള്ള ദിവ്യബലി, തുടർന്ന് ഇടവകയിലെ കിടപ്പുരോഗികൾക്ക് വിശുദ്ധ കുർബാന, കുന്പസാരം, രോഗിലേപനം
ആറിന് പെസഹാ വ്യാഴ ദിവസം വൈകുന്നേരം അഞ്ചിന് ന് തിരുവത്താഴബലി, കാലുകഴുകൽ ശുശ്രൂഷ, പെസഹാ അപ്പ ആശിർവാദം. ഏഴിന് രാവിലെ ആറുമുതൽ ദിവ്യകാരുണ്യ ആരാധന, ഉച്ചകഴിഞ്്് മൂന്നിന് പീഡാസഹന വായന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെവഴി, നഗരികാണിക്കൽ, പാസ്ക്കരൂപ വണക്കം, പുത്തൻപാന രാത്രി 9.30 ന് കബറടക്കം
എട്ടിന് വലിയ ശനിദിവസം പെസഹജാഗരണ ശുശ്രൂഷകൾ, രാത്രി 10.45 ന് ഈസ്റ്റർ ദിവ്യബലി, പുത്തൻ തീ ആശിർവാദം, പെസഹാപ്രഘോഷണം,വചനപാരായണം, ജ്ഞാനസ്നാന ജല ആശിർവാദം, പള്ളിക്കുചുറ്റും പ്രദക്ഷിണം. ഒന്പതിന് ഈസ്റ്റർ ഞായർ ദിവസം രാവിലെ ഏഴിന് ദിവ്യബലി.