ഫു​ട്ബോ​ൾ മേ​ള; സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, April 1, 2023 11:20 PM IST
പ​ന്മ​ന: മ​ന​യി​ൽ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ നേ​തൃത്വത്തി​ൽ മേ​യ് ആ​ദ്യ​വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റിന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ​ന്മ​ന മ​ന​യി​ൽ പ്ലാ​ക്കാ​ട്ടു​കു​ള​ങ്ങ​ര പാ​ർ​ക്കി​ൽ ന​ട​ന്നു.
സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​വ​റ ഹ​രി​ഷ് കു​മാ​ർ, അ​ഹ​മ്മ​ദ് മ​ൺ​സൂ​ർ, നെ​റ്റി​യാ​ട് റാ​ഫി, ക​ന്ന​യി​ൽ നി​സ്ലാ​ർ ,സു​രേ​ന്ദ്ര​ൻ മും​ബൈ, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, വേ​ണു ത​യി​ൽ, ഗോ​പ​കു​മാ​ർ മം​ഗ​ല​ത്ത്,ആ​ക്ടിം​ങ്ങ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ട്ര​ഷ​റ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ - ചെ​യ​ർ​മാ​ൻ, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, കെ ​എ നി​യാ​സ്, ക​ന്ന​യി​ൽ നി​സാ​ർ, വ​ര​വി​ള നി​സാ​ർ -വൈ​സ് - ചെ​യ​ർ​മാ​ൻ​മാ​ർ, ച​വ​റ ഹ​രീ​ഷ് കു​മാ​ർ -വ​ർ​ക്കിം​ങ്ങ് ചെ​യ​ർ​മാ​ൻ, ഗോ​പ​കു​മാ​ർ മം​ഗ​ല​ത്ത് -ജ​ന​റ​ൽ ക​ൺ​വീ​ന​ർ, നെ​റ്റി​യാ​ട് റാ​ഫി, അ​ൻ​വ​ർ സാ​ദ​ത്ത്, മ​ൺ​സൂ​ർ, ഇ​ർ​ഫാ​ൻ കാ​ർ​ത്തി​ക്.​കെ -ജോ. ക​ൺ​വീ​ന​ർ, ജെ.​സു​രേ​ന്ദ്ര​ൻ -പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, സി.​മ​നോ​ജ് കു​മാ​ർ -ക​ൺ​വീ​ന​ർ തു​ട​ങ്ങി​യ​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.