വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ
Friday, May 26, 2023 11:25 PM IST
കൊ​ല്ലം: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ 26 കാ​രി​യാ​ണ് വീ​ട്ടി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.
യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്ക​വേ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ വീ​ട്ടു​കാ​ർ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം പാ​രി​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി. ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ന​ബീ​ൽ എ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ലി​ജോ​മോ​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.
ഉ​ട​ൻ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ലി​ജോ​മോ​ൾ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ൾ​കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി ഇ​രു​വ​ർ​ക്കും വേ​ണ്ട പ്ര​ഥ​മ​ശു​സ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ന​ബീ​ൽ ഉ​ട​ൻ അ​മ്മ​യെ​യും കു​ഞ്ഞി​നേ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.