അ​ടൂ​ര്‍ ബാ​ല​ന്‍ സ്മാ​ര​ക പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, May 28, 2023 2:51 AM IST
കൊ​ല്ലം : കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ല​യാ​ള മ​നോ​ര​മ​യു​ടെ ബ്യൂ​റോ ചീ​ഫും ആ​യി​രു​ന്ന അ​ടൂ​ര്‍ ബാ​ല​ന്‍റെ സ്മ​ര​ണാ​ര്‍​ഥം കൊ​ല്ലം പ്ര​സ്‌​ക്ല​ബ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ത്ര​പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മി​ക​ച്ച റി​പ്പോ​ര്‍​ട്ടി​നാ​ണ് അ​വാ​ര്‍​ഡ്.

പ്രാ​ദേ​ശി​ക ലേ​ഖ​ക​ര്‍​ക്കും എ​ന്‍​ട്രി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. 2022മേ​യ് ഒ​ന്നു മു​ത​ല്‍ 2023 മേ​യ് ഒ​ന്നു വ​രെ ദി​ന​പ​ത്ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ര്‍​ത്ത​ക​ള്‍ പ​രി​ഗ​ണി​ക്കും. 10001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ദി​ന​പ്പ​ത്ര​ത്തി​ന്‍റെ മൂ​ന്ന് പ​ക​ര്‍​പ്പ് സ​ഹി​തം ജൂ​ണ്‍ ഏ​ഴി ന​കം സെ​ക്ര​ട്ട​റി, കൊ​ല്ലം​പ്ര​സ് ക്ല​ബ്, സ്വ​ദേ​ശാ​ഭി​മാ​നി സ്മാ​ര​ക മ​ന്ദി​രം ചി​ന്ന​ക്ക​ട കൊ​ല്ലം-1 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. പു​ര​സ്‌​കാ​രം ജൂ​ണ്‍ 17ന് ​കൊ​ല്ലം പ്ര​സ് ക്ല​ബി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും.