കൊല്ലം: ലക്ഷ്മീപുരം തോപ്പിനടുത്തുള്ള കടലില്‍ കുളിച്ചുകൊണ്ടിരിക്കെ തിരയില്‍പ്പെട്ട നെബിനു (16) വേണ്ടി കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ നടത്തി വരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. നേവിയുടെ സേവനം ഇന്ന് വൈകുന്നേരത്തോടുകൂടി ലഭ്യമാകും.
മുണ്ടയ്ക്കല്‍ വില്ലേജിലെ കടലാക്രമണത്തിൽ തകർന്ന തീരദേശ റോഡിന്റെ പ്രവൃത്തി ചെയ്യുന്നതിനായി കൊല്ലം ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ദുരന്ത നിവാരണ നിയമപ്രകാരം ചുമതലപ്പെടുത്തി.