സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്; ജില്ലാതല ഉദ്ഘാടനം ചവറയില്‍
Wednesday, May 31, 2023 11:30 PM IST
കൊ​ല്ലം: ജി​ല്ലാ സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം ച​വ​റ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 9.30ന് ​ മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍എ ​അ​ധ്യ​ക്ഷ​നാ​കും. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​കെ ഗോ​പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വ സ​ന്ദേ​ശം ന​ല്‍​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ ​ഷാ​ജി അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​പി. സു​ധീ​ഷ്‌​കു​മാ​ര്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ്രോ​ജ​ക്ട് പ്ര​കാ​ശ​നം ചെ​യ്യും. സ​ര്‍​വ​ശി​ക്ഷ കേ​ര​ളം ഡി ​പി സി ​സ​ജീ​വ് തോ​മ​സ് പൊ​തു​വി​ദ്യാ​ല​യ മി​ക​വ് അ​വ​ത​ര​ണം ന​ട​ത്തും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് സോ​മ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രാ​യ എം ​ഷെ​മി, ജെ ​ആ​ര്‍ സു​രേ​ഷ്‌​കു​മാ​ര്‍, എ​സ് സി​ന്ധു, പി ​എം സെ​യ്ദ്, പി ​ആ​ര്‍ ര​ജി​ത്ത്, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.