സൗ​ജ​ന്യ വൃ​ക്ഷ​തൈ വി​ത​ര​ണം അ​ഞ്ചു മു​ത​ല്‍
Thursday, June 1, 2023 11:13 PM IST
കൊല്ലം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ഷ​വ​ത്ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ​യ്ക്ക് സൗ​ജ​ന്യ​മാ​യി വൃ​ക്ഷ​തൈ ല​ഭ്യ​ത അ​നു​സ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു. ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ അ​ഞ്ചു മു​ത​ല്‍ വ​ന​മ​ഹോ​ത്സ​വം അ​വ​സാ​നി​ക്കു​ന്ന ജൂ​ലൈ ഏ​ഴു വ​രെ​യാ​ണ് വി​ത​ര​ണം.
വ​രു​ന്ന മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ലാ​യി വൃ​ക്ഷ​തൈ ന​ട്ടു പ​രി​പാ​ലി​ക്കും എ​ന്ന് ഉ​റ​പ്പു വ​രു​ത്തി സ​ര്‍​ക്കാ​രേ​ത​ര സം​ഘ​ട​ന​ക​ള്‍​ക്കും തൈ​ക​ള്‍ ല​ഭ്യ​മാ​ക്കും. സൗ​ജ​ന്യ​മാ​യി കൈ​പ്പ​റ്റു​ന്ന തൈ​ക​ള്‍ വി​ല്ല്‍​ക്കാ​നോ ന​ടാ​തെ മാ​റ്റി വ​യ്ക്കാ​നോ പാ​ടി​ല്ല. ഇ​ക്കാ​ര്യം വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തും.
കൊ​ല്ലം വ​ന മേ​ഖ​ല​യി​ലാ​യി (തി​രു​വ​ന​ന്ത​പു​രം-207000, കൊ​ല്ലം-203500, പ​ത്ത​നം​തി​ട്ട-163000, ആ​ല​പ്പു​ഴ-225000, കോ​ട്ട​യം-200000)​ ആ​കെ 9,98,500 തൈ​ക​ള്‍ വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
എ​റ​ണാ​കു​ളം റീ​ജ​നി​ല്‍ (എ​റ​ണാ​കു​ളം-210000, ഇ​ടു​ക്കി-205000, തൃ​ശൂ​ര്‍-225000, പാ​ല​ക്കാ​ട്-220000) ആ​കെ 86,00,00 തൈ​ക​ളും സ​ജ്ജ​മാ​ക്കി. കോ​ഴി​ക്കോ​ട് വ​നം റീ​ജ​നി​ല്‍ (കാ​സ​ർകോ​ഡ്-52700, ക​ണ്ണൂ​ര്‍-50000, കോ​ഴി​ക്കോ​ട്-40000, വ​യ​നാ​ട്-40000, മ​ല​പ്പു​റം-50000) ആ​കെ 23,27,00 തൈ​ക​ളും വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ണ്.
ഇ​ത്ത​ര​ത്തി​ല്‍ ആ​കെ 20,91,200 തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. തൈ​ക​ള്‍ അ​ത​ത് വ​നം വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും അ​ഞ്ചു മു​ത​ല്‍ ജൂ​ലൈ ഏ​ഴു വ​രെ നേ​രി​ട്ട് കൈ​പ്പ​റ്റാം.
ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു
കു​ണ്ട​റ: ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട​പ്പ​ക്ക​ര​യി​ൽ ആ​ദ​ര​വ് -2023 സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഷി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ​സ​ൺ നാ​വി​സ്, ആ​ന്‍റ​ണി, ജോ​സ​ഫ്, സു​ഭാ​ഷ് ആ​ഞ്ച​ലോ​സ്, രാ​ജീ​വ്സു, ജീ​ഷ് ജോ​യ്, ബി​നോ​യ് ജോ​ർ​ജ്, വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
​ജെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, എ​സ് ആ​ർ അ​രു​ൺ ബാ​ബു, കെ ​അ​നി​ൽ​കു​മാ​ർ, ജെ ​ഷാ​ഫി, വി​ൽ​ഫ്ര​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.