പുനലൂർ: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പുനലൂർ നെടുങ്കയം ആർബി മൻസിലിൽ അബ്ദുൽ റഹീമാണ് (64, റിട്ട. വെയർഹൗസ് സൂപ്പർവൈസർ) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പുനലൂർ പേപ്പർമിൽ റോഡിൽ നെടുങ്കയത്തായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന യുവാവിനും അപകടത്തിൽ പരിക്കേറ്റിരുന്നു . അബ്ദുൽ റഹീമിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഭാര്യ: സമർന്നിസ. മക്കൾ: റിനീഷ്, ബിനീഷ് (സൗദി). മരുമക്കൾ: ജസ്ന, റംസി.