പുനലൂർ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. കക്കോട് സന്തോഷ് ഭവനിൽ സുമേഷ് (44) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച കക്കോട് ഗ്രന്ഥശാലാ വാർഷികത്തോടനുബന്ധിച്ച് വാർഡു കൗൺസിലറും സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ സുമേഷിന് കുത്തേറ്റിരുന്നു.
ഗുരുതരമായി കുത്തേറ്റ സുമേഷ് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാർഡ് കൗൺസിലർ അരവിന്ദാക്ഷനും പരിക്കുകളോടെ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് പ്രദേശത്ത് സംഘർഷങ്ങൾക്ക് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. ഭാര്യ: സീത. മക്കൾ: അമൽ, അമൃത.