ലോ​ക പ​രി​സ്ഥി​തി ദി​നം; ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, June 4, 2023 6:47 AM IST
ച​വ​റ: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ളാ മി​ന​റ​ല്‍ ആ​ന്‍​ഡ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡി​ല്‍ സ്‌​കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​രി​സ്ഥി​തി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തെ തോ​ല്‍​പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ കെ ​എം എം ​എ​ല്‍ പ​രി​സ​ര​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ച​വ​റ ബി ​ജെ എം ​കോ​ളേ​ജി​ല്‍ നി​ന്നു​മാ​യി 36 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ക​മ്പ​നി​യി​ലെ എ​ന്‍​വി​യോ​ണ്‍​മെ​ന്‍റല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് കീ​ഴി​ല്‍ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച സ​ല്‍​ദ ഫാ​ത്തി​മ​യും അ​ന​ഘ എ​സും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.​ എ​സ് ബി ​വി എ​സ് ഗ​വ​.എ​ച്ച്എ​സ്എ​സ് പ​ന്മ​ന മ​ന​യി​ല്‍ സ്‌​കൂ​ളി​ലെ അ​മൃ​ത എം ​എ​സ്, അ​ഷി​ക്ക ആ​ശിം എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ഗ​വ​.വിഎ​ച്ച്എ​സ്എ​സ് കൊ​റ്റം​കു​ള​ങ്ങ​ര​യി​ലെ അ​ശ്വി​ന്‍ എ​സ് പി​ള്ള, വൈ​ഷ്ണ​വ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

കോ​ളേ​ജ് ത​ല മ​ത്സ​ര​ത്തി​ല്‍ ച​വ​റ ബി​ജെ​എം കോ​ളേ​ജി​ലെ അ​വ​ന്തി​ക രാ​ജ്, അ​ഭി​ജി​ത് ആ​ര്‍.​എ​സ് (ബിഎ​സ് സി മാ​ത്ത​മാ​റ്റി​ക്‌​സ്) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​യി​ഷ നാ​സ​ര്‍, ഫാ​ത്തി​മ എ (​ബിഎ​സ് സി കെ​മി​സ്ട്രി), ഭാ​ഗ്യ​ല​ക്ഷ്മി ആ​ര്‍, അ​പ​ര്‍​ണ ആ​ര്‍ (ബിഎ ഇം​ഗ്ലീ​ഷ്) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നമാളെ ​ക​മ്പ​നി​യി​ല്‍ ന​ട​ക്കു​ന്ന പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ക്കും.