മ​ണി​പ്പൂ​ർ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം
Friday, June 9, 2023 11:05 PM IST
കൊ​ല്ലം :ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള കേ​ന്ദ്ര​സർക്കാർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹമാ​ണെ​ന്ന് കൊ​ല്ലം രൂ​പ​ത അ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ.​ഡോ​ക്ട​ർ പോ​ൾ ആ​ൻ​റ​ണി മു​ല്ല​ശേ​രി പ​റ​ഞ്ഞു. മ​ണി​പ്പൂ​ർ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ ​എ​ൽ സി ​എ കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തുപ്രസംഗിക്കുകയായിരുന്നുബിഷപ്.
മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ 172 ദേ​വാ​ല​യ​ങ്ങ​ളും, നി​ര​വ​ധി ക​ത്തോ​ലി​ക്കാ സ്ഥാ​പ​ന​ങ്ങ​ളും ​ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ടു. ഒ​രു മ​തേ​ത​ര രാ​ജ്യ​ത്ത് ഇ​ത് ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്.
യോ​ഗ​ത്തി​ന് രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ക്സ​ൺ നീ​ണ്ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​ൽ സി ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രി​മ​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധ​ർ​ണ​യി​ൽ ജോ​സ​ഫ് കു​ട്ടി ക​ട​വി​ൽ, വി​ൻ​സി ബൈ​ജു, ഫാ. ​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഫാ.​അ​മ​ൽ​രാ​ജ്, മാ​നു​വ​ൽ ആ​ൻ​റ​ണി, ല​ക്റ്റീ​ഷ്യ, ആ​ൻ​ഡ്രൂ സി​ൽ​വ, എ​ഡി​സ​ൺ അ​ല​ക്സ്, അ​ജി​ത, ഡ​ൽ​സി, സോ​ള​മ​ൻ റൊ​സാ​രി​യോ, റോ​ണ റി​ബൈ​റോ, വ​ർ​ഗീ​സ് ക​ട​വൂ​ർ, ബേ​സി​ൽ ലൂ​യി​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.