ചി​റ​ക്ക​ര​യി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ പേ​വി​ഷ നി​ർ​മാ​ർ​ജ​ന യ​ജ്ഞം
Monday, September 18, 2023 11:43 PM IST
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പേ​വി​ഷ​നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് ന​ട​ത്തും. ഇ​തി​ന്‍റെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം കോ​ളജ് വാ​ർ​ഡി​ലെ ഗ്രാ​മ​സേ​വാ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ സ​ജി​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി​നി​ത​ദി​പു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

വെ​റ്ററി​ന​റി സ​ർ​ജ​ൻ ഡോ​.ബി​നി​രാ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പും ന​ട​ത്തി. ലൈ​ഫ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്രീ​ജ ആ​ർ. മോ​ഹ​ൻ, സ​തീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇന്നു മുതൽ 23 വരെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ക്യാ​മ്പു​ക​ൾ ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി ന​ട​ത്തും.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ 45 രൂ​പ നി​ര​ക്കി​ൽ ര​ക്ഷാ​റാ​ബ് കു​ത്തി​വെ​പ്പ് എ​ടു​ത്ത് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കി വ​ള​ർ​ത്തു നാ​യ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള സൗ​ക​ര്യം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൃ​ഗാ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്.