ക​സാ​ഖി​സ്ഥാ​ന്‍ അം​ബാ​സി​ഡ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലിന് സ്വീകരണം
Friday, September 22, 2023 12:58 AM IST
മീ​ൻ​കു​ളം: കഴിഞ്ഞ ഒന്പതിന് റോ​മി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ല്‍ വ​ച്ച് ആ​ര്‍​ച്ചു​ ബി​ഷ​പാ​യി അ​ഭി​ഷി​ക്ത​നാ​യ ഫാ. ​ഡോ. ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലി​ന് നാളെ രാ​വി​ലെ 10.15 ന് ​സീ​റോ മ​ല​ബാ​ര്‍ കൊ​ല്ലം-​ആ​യൂ​ര്‍ ഫൊ​റോ​ന​യി​ലെ മീ​ൻ​കു​ളം ലൂ​ര്‍​ദ്മാ​താ ഇ​ട​വ​ക​യി​ൽ സ്വീ​ക​ര​ണം ന​ല്‍​കു​ം.

ഇ​ട​വ​ക​യി​ലെ പ​രേ​ത​രാ​യ ഇ​ല്ലി​ക്ക​ല്‍ ദേ​വ​സ്യ​യു​ടെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ൾ മേ​രി​ക്കു​ട്ടി​യു​ടെ മ​ക​നാ​ണ് ന​വാ​ഭി​ഷി​ക്ത​ന്‍. റി​ട്ട. കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​വി. ജോ​ര്‍​ജ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ്.

റോ​മി​ല്‍ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും നേ​ടി​യ ശേ​ഷം ന​യ​ത​ന്ത്ര​ത്തി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നൂ​ണ്‍​ഷ്യോ​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രു​ന്നു.

ബ​ഹു​ഭാ​ഷാ പ​ണ്ഡിത​നാ​യ അ​ദ്ദേ​ഹ​ത്തെ ഇ​പ്പോ​ള്‍ ക​സാ​ഖി​സ്ഥാ​നി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി​യാ​യി മാ​ര്‍​പാ​പ്പാ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ നി​ന്നും വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.