താ​ലൂ​ക്ക് ന​ബി​ദി​ന റാ​ലി​യും സ​മ്മേ​ള​ന​വും നാളെ ക​ട​യ്ക്ക​ലി​ൽ
Wednesday, September 27, 2023 12:20 AM IST
കൊല്ലം :കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ​ജ​മാ​അ​ത്തു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ന​ബി​ദി​ന റാ​ലി​യും സ​മ്മേ​ള​ന​വും നാളെ ക​ട​യ്ക്ക​ലി​ൽ ന​ട​ക്കും. താ​ലൂ​ക്കി​ലെ 72 ജ​മാ​അ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ങ്ങ​ൾ റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും സം​ബ​ന്ധി​ക്കും.

ന​ബി​ദി​ന റാ​ലി വൈ​കുന്നേരം നാലിന് പ​ള്ളി​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ചു ടൗ​ൺ ചു​റ്റി സ​മ്മേ​ള​ന ന​ഗ​രി​യാ​യ ബ​സ്റ്റാ​ന്‍റ് മൈ​താ​നി​യി​ൽ സ​മാ​പി​ക്കും.​സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ നി​ല​മേ​ൽ അ​ഷ്റ​ഫ് ബ​ദ്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ ​.എ​ൻ .ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

​എൻ​.കെ .പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​മു​ഖ​ഭാ​ഷ​ണ​വും മൂ​വാ​റ്റു​പു​ഴ കെ ​പി തൗ​ഫീ​ഖ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.​ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ക​ട​യ്ക്ക​ൽ ജു​നൈ​ദ് ന​ബി​ദി​ന​സ​ന്ദേ​ശം ന​ൽ​കും.

സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ത​ല​വ​ര​മ്പ് സ​ലിം സ്വാ​ഗ​ത​ഭാ​ഷ​ണ​വും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ജെ ​സു​ബൈ​ർ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം ​.ഷ​ഹീ​റു​ദ്ദീ​ൻ മ​ന്നാ​നി വ​സ്ത്ര വി​ത​ര​ണ​വും ന​ട​ത്തും.​ഷെ​ഫീ​ഖ് അ​ൽ ഖാ​സി​മി പ്രാ​ർ​ഥന​യും എ ​.നി​സാ​റു​ദീ​ൻ ന​ദ്‌​വി ഖു​ർ​ആ​നി​ൽ നി​ന്നു​ള്ള സൂ​ക്ത​വും നി​ർ​വഹി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​ർ, എം ​.എം .ന​സീ​ർ, എ​സ് .വി​ക്ര​മ​ൻ,സു​ധി​ൻ ക​ട​യ്ക്ക​ൽ,അ​ഡ്വ .സു​ൽ​ഫി​ക്ക​ർ സ​ലാം, ജെ .​സി. അ​നി​ൽ, ക​ര​കു​ളം ബാ​ബു, എം .​അ​ൻ​സാ​റു​ദീ​ൻ,ത​ടി​ക്കാ​ട് സ​ഈ​ദ് മൗ​ല​വി,അ​ബൂ മു​ഹ​മ്മ​ദ് ഇ​ദ്രീ​സു ഷാ​ഫി, ഹ​സ​ൻ ബാ​ഖ​വി ചെ​ങ്കൂ​ർ, എം ​എ .സ​ത്താ​ർ​തു​ട​ങ്ങി പ്ര​മു​ഖ​ർ പ്രസംഗിക്കും.