വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​ല​യ​മ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച ന്യൂ​ട്രി​ഷ​ന്‍ ഫെ​സ്റ്റ് ശ്ര​ദ്ധേ​യം
Thursday, September 28, 2023 11:17 PM IST
അ​ഞ്ച​ല്‍ : അ​മൃ​തം പൊ​ടി​യി​ല്‍ ഇ​ഡലി, ഇ​ടി​യ​പ്പം, ഹ​ല്‍​വ, കേ​ക്ക്, ഇ​ല​യ​പ്പം, ഉ​ണ്ണി​യ​പ്പം, ലെ​ഡു, പു​ട്ട്, ഐ​സ്ക്രീം, ബീ​റ്റ് റൂ​ട്ട് ജ്യൂ​സ്, പൈ​നാ​പ്പി​ള്‍ ജാം, ​വെ​ജി​റ്റ​ബി​ള്‍ സ​ലാ​ഡ്, മു​രി​ങ്ങ​യി​ല ചീ​ര​യ​ട​ക്കം ഇ​ല​തോ​ര​നു​ക​ള്‍. റാ​ഗി വി​ഭ​വ​ങ്ങ​ള്‍ വേ​റെ​യും.

പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ ക​ല​വ​റ ഒ​രു​ക്കി​യാ​ണ് വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന്യൂ​ട്രി​ഷ​ന്‍ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. അങ്കണവാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍ ഹെ​ല്‍​പ്പ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫെ​സ്റ്റ്.

എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യ​ത് അങ്കണവാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍. വി​ഭ​വ​ങ്ങ​ള്‍​ക്കൊ​പ്പം അങ്കണവാ​ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​ക​ളാ​ല്‍ തീ​ര്‍​ത്ത പേ​പ്പ​ര്‍, നൂ​ല്‍ അ​ട​ക്കം പാ​ഴ് വസ്തുക്ക​ളാ​ല്‍ നി​ര്‍​മി​ച്ച ക​ര​ കൗ​ശ​ല വ​സ്തു​ക്ക​ള്‍ ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൊ​ണ്ട് ഒ​രു​ക്കി​യ അ​ത്ത​വും ബോ​ധ​വ​ല്‍​ക​ര​ണ പോ​സ്റ്റ​റു​ക​ളും ഫെ​സ്റ്റി​നെ വ്യ​ത്യ​സ്ത​മാ​ക്കി.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗീ​താ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​സീ​ന മ​നാ​ഫ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, ബി​നു സി ​ചാ​ക്കോ, അ​മ്പി​ളി, അ​ഞ്ച​ല്‍ വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ര്‍ രേ​ഖ, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ അം​ബി​ക അ​ന്ത​ര്‍​ജനം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​ഷ​കാ​ഹാ​രം ന​ല്‍​കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന്യൂ​ട്രി​ഷ​ന്‍ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സൂ​പ്പ​ര്‍​വൈ​സ​ര്‍ അം​ബി​ക അ​ന്ത​ര്‍​ജനം പ​റ​ഞ്ഞു.

രാ​വി​ലെ മു​ത​ല്‍ വൈ​കുന്നേരം വ​രെ നീ​ണ്ട ഫെ​സ്റ്റ് കാ​ണു​ന്ന​തി​നും വി​ഭ​വ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാ​നു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​യ​ത്. ഒ​രു​മാ​സ​ക്കാ​ല​മാ​യി അങ്കണവാ​ടി​ക​ളി​ല്‍ ന​ട​ന്നു​വ​ന്ന ഫെ​സ്റ്റുക​ളു​ടെ സ​മാ​പ​നം കൂ​ടി​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റ്.