തി​രി​കെ​സ്കൂ​ളി​ലേ​യ്ക്ക് കാന്പയിൻ കു​ടും​ബ​ശ്രീ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Sunday, October 1, 2023 11:08 PM IST
കു​ണ്ട​റ. ഡി​സം​ബ​ർ 10 വ​രെ​യു​ള്ള ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യാ​യ തി​രി​കെ സ്കൂ​ളി​ലേ​യ്ക്ക് കാ​മ്പ​യി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ യും സിഡി എ​സിന്‍റെ ​യും നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി.

ചി​റ്റു​മ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​മാ​ദേ​വി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സിഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി.​കെ. ര​ശ്മി അധ്യക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​രേ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​റ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​സു​നി​ൽ​പാ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ. വി​ജ​യ​മ്മ, കെ.​ജി .ലാ​ലി, അ​മ്പി​ളി​ശ​ങ്ക​ർ , കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷ​മീ​ന , ഷീ​ല ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ളം​ബ​ര ജാ​ഥ മൂ​ന്നു​മു​ക്കി​ൽ സ​മാ​പി​ച്ചു.