സ്കൂളിലേക്കുള്ള റോ​ഡി​ന്‍റെ വശം ഇ​ടി​ഞ്ഞ നി​ല​യി​ൽ
Tuesday, October 3, 2023 11:09 PM IST
ആ​ര്യ​ൻ​കാ​വ് : ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ആ​ര്യ​ൻ​കാ​വ് യൂ ​പി സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ നി​ല​യി​ൽ. സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഈ ​വ​ഴി വ​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്നു.

400 ഓ​ളം കു​ട്ടി​ക​ളും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന സെന്‍റ് മേ​രീ​സ്‌ യൂ ​പി സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡ് ആ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഴ​യി​ൽ ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ൽ ആ​ണ്. അ​ധി​കാ​രി​ക​ൾ റോഡ് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​കണമെന്ന് സ്കൂ​ൾ അ​ധി​കാ​രി​കൾ അ​ഭ്യ​ർ​ഥിച്ചു.