ചവറ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിത മൂല്യങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ ജീവനക്കാർക്കും ജീവനക്കാരുടെ മക്കൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് കെ എം എം എൽ മിനറൽ സെപ്പറേഷൻ യൂണിറ്റ് റിക്രിയേഷൻ ക്ലബ് കെ എം എം ആർ സി.
ജീവനക്കാർക്കായി "ഗാന്ധിജി ഇന്നത്തെ ഇന്ത്യയിൽ പുനർജനിച്ചാൽ" "എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും വിവിധ സെക്ഷനുകൾക്കായി ഹൗസ് കീപ്പിംഗ് മത്സരവും ജീവനക്കാരുടെ മക്കൾക്കായി ഉപന്യാസം, പ്രസംഗം എന്നിവിയിലും മത്സരങ്ങൾ സംഘടിപ്പിച്ചു.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ബി സി ലൈബ്രറി ചവറ ആയുർവേദ ഹോസ്പിറ്റലിൽ നിർമിച്ചു നൽകുന്ന ഔഷധസസ്യ തോട്ട നിർമ്മാണം ഉദ്ഘാടനം നടന്നു .
സേവന ദിനത്തിന്റെ ഭാഗമായി ചവറ ഗവ :ആയുർവേദ ആശുപത്രി പരിസരത്താണ് ബി സി ലൈബ്രറി ഔഷധ സസ്യ തോട്ടം നിർമ്മിക്കുന്നത്.
പരിസ്ഥിതി പ്രവർത്തകയായ സരസ്വതിയുടെ നേതൃത്വത്തിലാണ് തോട്ടം ഒരുങ്ങുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം ആശുപത്രിയിലെ ഡോക്ടർ ബിനിയും പഞ്ചായത്ത് അംഗം ഉണ്ണിവസന്തനും ചേർന്ന് നടത്തി.
ലൈബ്രറി ഭാരവാഹികളായ പ്രമോദ് കുമാർ, ജയകുമാർ അഖിലം, ലീലാമ്മ ടീച്ചർ, അശ്വതി, രാജീവ്, പ്രവീൺ, ശീതൾ , മിഥുൻ, ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുണ്ടറ : കോൺഗ്രസ് കുണ്ടറ മണ്ഡലം മുളവന 39,40 ബുത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുളവന ജംഗ്ഷനിൽമഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനനടത്തി. ഗാന്ധിജയന്തിദിനാചരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സി.പി. മന്മഥൻനായർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജി. അനിൽ കുമാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് വാറുർ ജി.തങ്കച്ചൻ, ക്ഷീരസംഘം ഡയറക്ടർ ബോർഡ് അംഗം എൻ.സുനിൽ കുമാർ, കോൺഗ്രസ് നാല്പതാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വൈ.റോയി,കോൺഗ്രസ് മുളവന വാർഡ് കമ്മിറ്റി പ്രസിഡന്റ് കെ.എം. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കേരള എൻസിസിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എൻ സി സി കേഡറ്റുകൾ ഗാന്ധി സന്ദേശ പദയാത്ര നടത്തി. തുടർന്ന് നടന്ന പൊതുയോഗവും ശുചീകരണ പ്രവർത്തനങ്ങളും ഹെഡ്മിസ്ട്രസ് ഷീലാ മേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി .രമേശ് കുമാർ അധ്യക്ഷത വഹിച്ചു. എൻസിസി ഓഫീസർ അനിത റാണി ഗാന്ധി ജയന്തിദിനാചരണത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മധുര പലഹാര വിതരണവും നടന്നു.
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആന്റ് ലൈബ്രറി ബാലവേദി ഗാന്ധിസ്മൃതി നടത്തി. ലൈബ്രറിയിൽ നടന്ന പരിപാടി ലൈബ്രറി പഞ്ചായത്ത്തല നേതൃസമിതി കൺവീനർ കെ. മുരളീധരകുറുപ്പ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ പി.വി അധ്യക്ഷനായിരുന്നു.
ശുചിത്വ പ്രതിജ്ഞ എടുക്കുകയും ലൈബ്രറി പരിസരം ശുചിയാക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിക്വിസ്, ശുചിത്വ ബോധവൽക്കരണക്ലാസ് എന്നിവ നടത്തി. ഗിരീഷ്കുമാർ നടയ്ക്കൽ, ആർ അനിൽകുമാർ, രഞ്ജിത്, സൗമ്യ, രമ്യ എന്നിവർ പ്രസംഗിച്ചു.
ഉളിയനാട് കെ പി ഗോപാലൻ ഗ്രന്ഥശാലയിൽ ഗാന്ധിജയന്തി ആഘോഷവും ക്വിസ് മത്സരവും നടന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.ശർമ ഉദ്ഘാടനം ചെയ്തു.
ഗാന്ധി അനുസ്മരണം ചിറക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി .ആർ ദിപുവും ക്വിസ്- കലാ മത്സരങ്ങളുടെയും ഉദ്ഘാടനം ആർട്ടിസ്റ്റ് ബിജു ചാത്തന്നൂരും നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.ബിനു അധ്യക്ഷനായിരുന്നു. വയോജനവേദി കൺവീനർ വിശ്വംഭരൻ, വനിതാവേദി പ്രസിഡന്റ് അനു അനീഷും എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയകൃഷ്ണൻ നായർ, ഷാനവാസ്, രാജു , ശ്യാം, സുനിൽ, രാജീവ്, ലൈബ്രറിയൻ സംഗീത സുനിലൽ തുടങ്ങിയവർ പ്രസംഗിച്ചു.
ക്വിസ്- കലാ മത്സരം വിജയികൾക്ക് സമ്മാനദാനം ഗ്രാമപഞ്ചായത്ത് അംഗം വിനിതാദിപു നിർവഹിച്ചു. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പായസ സദ്യയും നടന്നു.