ടിപ്പർലോ റിക്കടിയൽ പെട്ട യുവാവ് ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, November 27, 2023 12:47 AM IST
പ​ര​വൂ​ർ : അ​പ​ക​ട​ത്തി​ൽ നി​ന്നും വ​ഹാ​ബ് ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക് താ​ൻ ര​ക്ഷ​പെ​ട്ടത് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​തെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ് വ​ഹാ​ബ്. പ​ര​വൂ​ര്‍-​പാ​രി​പ്പ​ള​ളി റോ​ഡി​ല്‍ പു​ത്ത​ന്‍​കു​ള​ത്ത് റോ​ഡി​ൽ ജ​ല​അഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ഉ​ണ്ടാ​യ കു​ഴി​യി​ല്‍ വീ​ണു ടി​പ്പ​ര്‍​ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്കു​യാ​ത്രി​കന് ഗു രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

പ​ര​വൂ​ര്‍ ചി​ല്ല​ക്ക​ല്‍ വ​ട​ക്കേ​ക്കു​ഴി​താ​ഴെ വ​ഹാ​ബി (36) നാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ത്ത​ന്‍​കു​ളം പ​ഴ​യ​ക്ഷീ​ര​സം​ഘ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പാ​രി​പ്പ​ള​ളി ഭാ​ഗ​ത്തു​നി​ന്നും പ​ര​വൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വ​ഹാ​ബ് . റോ​ഡി​ലെ കു​ഴി​യി​ലും ജ​ല​വി​ത​ര​ണ​വ​കു​പ്പി​ന്‍റെ വാ​ല്‍​വു​ചേം​ബ​റി​ലും ക​യ​റി​പ്പോ​ള്‍ ബൈ​ക്കു​മ​റി​ഞ്ഞ് പി​ന്നാ​ലെ വ​ന്ന ടി​പ്പ​റി​ന് അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ടി​പ്പ​ര്‍ പെ​ട്ടെ​ന്ന് നി​ര്‍​ത്തി​യ​തി​നാ​ലാ​ണ് വ​ഹാ​ബി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​ത്. കാ​ല്‍​മു​ട്ടി​ന് ഗു​രു​ത​ര​പ​രി​ക്കേ​ല്ക്കു​ക​യും ദേ​ഹ​ത്ത് പൊ​ള​ള​ലേ​ല്ക്കു​ക​യും ചെ​യ്തു. പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ളജി​ലും അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.