ക്രി​സ്മ​സ്‌​കാ​ല പ​രി​ശോ ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Monday, November 27, 2023 11:39 PM IST
കൊല്ലം: ക്രി​സ്മ​സ് പു​തു​വ​ത്സ​ര കാ​ല​യ​ള​വി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം. കള​ക്‌​ടറേറ്റി​ല്‍ ചേ​ര്‍​ന്ന ചാ​രാ​യ​നി​രോ​ധ​ന ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ന​ട​ത്താ​നും നി​ര്‍​ദേ​ശി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും റ​സി​ഡ​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും.

ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത ഇ​ട​ങ്ങ​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളും പ​രി​ശോ​ധ​നാ​വി​ധേ​യ​മാ​ക്കും. ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് കഴിഞ്ഞ 22 വ​രെ 3466 റെ​യ്ഡു​ക​ളും 94 സം​യു​ക്ത റെ​യ്ഡു​ക​ളും ന​ട​ത്തി. 455 അ​ബ്കാ​രി കേ​സ്, 201 എ​ന്‍​ഡി​പി​എ​സ്, 2670 കോ​ട്പ കേ​സു​ക​ളു​മെ​ടു​ത്തു. 614 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 36 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കോ​ട്പ കേ​സു​ക​ളി​ല്‍ 1179.527 കി​ലോ​ഗ്രാം പാ​ന്‍ മ​സാ​ല ഉ​ല്‍​പന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി, പി​ഴ​യാ​യി 5,34,000 രൂ​പ​യും ഈ​ടാ​ക്കി.

കൊ​ല്ലം സി​റ്റി പോ​ലീ​സ് 24 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 17 ക​ഞ്ചാ​വ് ചെ​ടി, 18 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ല്‍, 1.259 കി​ഗ്രാം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത് 694 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. റൂ​റ​ല്‍ പോ​ലീ​സ് 12 അ​ബ്കാ​രി കേ​സു​ക​ള്‍ ക​ണ്ടെ​ത്തി. ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 3.250 ലി​റ്റ​ര്‍ ചാ​രാ​യം, 73.850 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, 175 ലി​റ്റ​ര്‍ വാ​ഷ്, 2540 രൂ​പ എ​ന്നി​വ പി​ടി​കൂ​ടി. 124 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍ ക​ണ്ടെ​ത്തി. 142 പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. 148 കോ​ട്പാ കേ​സു​ക​ളി​ലാ​യി 3678 പാ​ക്ക​റ്റ് പാ​ന്‍​മ​സാ​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി.

സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.കൃ​ഷ്ണ​കു​മാ​ര്‍, കെ​എ​സ്ബി​സി വെ​യ​ര്‍​ഹൗ​സ് മാ​നേ​ജ​ര്‍, പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.