പൊ തിച്ചോ റ് പദ്ധതി വാർഷികം
1373947
Monday, November 27, 2023 11:39 PM IST
കൊല്ലം : വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന പൊതിച്ചോറ് പദ്ധതിയുടെ പതിനാലാം വാർഷികം സെയിന്റ് അലോഷ്യസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു.
വി കെയർ പാലിയേറ്റീവ് ചെയർമാനും ഹാൻഡ്സ് 4 ലൈഫ് വർക്കിംഗ് പ്രസിഡന്റുമായ ജോർജ് എഫ് സേവ്യർ വലിയവീട് സ്കൂൾ പ്രിൻസിപ്പൽ സന്തോഷ്കുമാറിന്റെ കൈയിൽ നിന്ന് ചോറ് പൊതി സ്വീകരിച്ചു വാർഷികത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ മുഖ്യ പ്രഭാഷണം നടത്തി. ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറും അധ്യാപികയുമായ കല ജോർജ്, മിന്നു എന്നിവർ പ്രസംഗിച്ചു. സെയിന്റ് അലോഷ്യസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം കുട്ടികൾ സമാഹരിച്ച ചോറുപൊതി ഇരവിപുരം കാരുണ്യതീരത്തെ അന്തേവാസികൾക്കായി കൈമാറി.