സൈബർ ലോകത്തെ ചതിക്കുഴികൾ: സെമിനാർ നടത്തി
Wednesday, November 29, 2023 1:24 AM IST
ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ യും ​സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ന്‍റെ ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 'സൈ​ബ​ര്‍ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ള്‍' വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ബ്ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​തു​ങ്ങി​യി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ളെ കു​റി​ച്ച് യു​വ​ത​ല​മു​റ​യെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി ​എ​സ് ജ​യ​ലാ​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി .​ദി​ജു അ​ധ്യ​ക്ഷ​നാ​യി. കൊ​ല്ലം സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ് ഐ ​ബി .ശ്യാം​കു​മാ​ര്‍ ന​യി​ച്ചു. സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം ഇ​ന്ദി​രാ​ര​വീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി .