സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Friday, December 1, 2023 11:51 PM IST
പരവൂർ : പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്റ്റേ​ഡി​യം വാ​ര്‍​ഡി​ല്‍ 147ആം ​ന​മ്പ​ര്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ .ഗോ​പ​ന്‍ നി​ര്‍​വ​ഹി​ച്ചു. പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​മ്മി​ണി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി.

മി​ക​ച്ച അ​ങ്ക​ണ​വാ​ടി​ക​ളെ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം ​കെ ശ്രീ​കു​മാ​ര്‍ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക്ത​ല കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ക​ലാ​പ്ര​തി​ഭ​ക​ളാ​യ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ ​ആ​ശാ ദേ​വി അ​നു​മോ​ദി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​ജി ജ​യ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.