ചടയമംഗലത്ത് എയ്ഡ്സ് ദിനാചരണം
1375068
Friday, December 1, 2023 11:51 PM IST
ചടയമംഗലം :ബ്ലോക്ക്പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രി ഐസിറ്റിസി യൂണിറ്റിന്റെയും നേതൃത്വത്തില്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എയ്ഡ്സ് ദിനാചരണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും റെഡ് റിബണ്‍ അണിയിച്ച് പ്രതിജ്ഞ ചൊല്ലികൊടുത്തു.ആശുപത്രി സൂപ്രണ്ട് ഡോ. വി .എ .ധനുജ ബോധവത്കരണ ക്ലാസ് നടത്തി. ഐസിറ്റിസി കൗണ്‍സിലര്‍ ഡോ. പ്രസന്നകുമാര്‍, ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, പോലീസ് , ഫയര്‍ഫോഴ്സ് -ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.