ദേശീയവടം വലിമത്സരം :കടയ്ക്കൽ സ്കൂളിലെ കുട്ടികളും പങ്കെടുക്കും
1375412
Sunday, December 3, 2023 4:17 AM IST
പുനലൂർ : സന്ധ്യ ടീച്ചറുടെ പ്രയത്നം ഫലം കണ്ടു. മഹാരാഷ്ട്രയിൽ നടക്കുന്ന കുട്ടികളുടെ ദേശീയ വടംവലി മത്സരത്തിൽ കേരള ടീമിലേയ്ക്ക് കടയ്ക്കൽ ഗവ.യുപി സ്കൂളിലെ നാല് വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിച്ചു.
ഗൗരിനാഥൻ ,അനുരാഗ്.എസ് ,അമൽ ഷിനു ,കാശിനാഥ് എന്നീ കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. കായികാധ്യാപികയായ സന്ധ്യ ടീച്ചർ കായിക രംഗത്ത് ഒരുപാട്നേ ട്ടങ്ങൾക്ക്ഉ ടമയാണ്. ചിട്ടയായ പരിശ്രമത്തിലൂടെ നിരവധി കുട്ടികളെ അറിയപ്പെടുന്ന കായിക താരങ്ങളാക്കിയിട്ടുണ്ട്.
ഇപ്പോൾ കടയ്ക്കൽ സ്കൂളിൽ നിന്നും നാലു കുട്ടികൾക്ക് ദേശീയ മത്സരത്തിൽ സെലക്ഷൻ ലഭിച്ചതോടെ സ്കൂൾ അഭിമാനമായി മാറിയിരിയ്ക്കയാണ്.