പിഎഫ് ഓർഗനൈസേഷനും ഇഎസ്ഐയും സംയുക്ത മെഗാ അദാലത്ത് നടത്തി
1395987
Tuesday, February 27, 2024 11:35 PM IST
കൊല്ലം :തൊഴിലാളികളുടെ സ്റ്റാറ്റ്യൂട്ടറി ആനുകൂല്യം, ഇഎസ്ഐ എന്നിവ സമയോജിതമായി ലഭിക്കാന്‍ അധീകൃതര്‍ ശ്രദ്ധിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. പി.എഫ് ഓര്‍ഗനൈസേഷനും ഇഎസ്ഐയും സംയുക്തമായി സംഘടിപ്പിച്ച മെഗാ അദാലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംപ്ലോയീസ് പെന്ഷന് സ്കീമില്‍ അംഗങ്ങളായിട്ടുളള പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ട ഉയര്‍ന്ന പെന്ഷന് എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണം. എംപ്ലോയീസ് പെന്ഷന് സ്കീം കാലോചിതമായി പരിഷ്കരിക്കണം. തൊഴിലാളികള്‍ക്ക് ഇഎസ്ഐ സൂപ്പര്‍ സ്പെഷാലിറ്റി ട്രീറ്റ്മെന്റ് ലഭിക്കുന്നതിന് നിലവിലുളള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവ മുന്‍ഗണന നല്കി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അദാലത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി ഉയര്‍ന്ന പെന്ഷന് ഓര്‍ഡറുകള്‍ വിതരണം ചെയ്തു. തൊഴിലുടമ ഇല്ലാത്ത, ദീര്‍ഘ കാലമായി അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പെന്ഷന് ഓര്‍ഡറുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും 27 ന് നടത്തിവന്നിരുന്ന അദാലാത്തുകളുടെ ഭാഗമായി 100ശതമാനം പരാതി പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ അദാലത്ത് സംഘടിപ്പിച്ചത്.
എന്‍.കെ. പ്രേമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്ത മെഗാ അദാലത്തില്‍ റീജിയണല്‍ പി.എഫ് കമ്മീഷണര്പ്രണവ്.പി അധ്യക്ഷതവഹിച്ചു. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ആന്റ് ഡിസ്ട്രിക്ട്നോഡല് ഓഫീസര്‍ ഗോപകുമാര്‍, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ എ. ശുഭ, തുളസീധര കുറുപ്പ്, പരിമണം ശശി, സജി.ഡി.ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.