ഷാനവാസ്ഖാന് സ്വീകരണം നൽകി
1396241
Thursday, February 29, 2024 2:26 AM IST
കൊല്ലം: വൈസ്മെൻ ഇന്റർനാഷണൽ അന്താരാഷട്ര പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ട അഡ്വ. ഷാനവാസ്ഖാന് ചവറ വൈസ് മെൻ ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് 72 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വൈസ് മെൻ ഇന്റർനാഷണൽ എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ കൊല്ലത്തു നിന്നും ആദ്യമായി ഈ പദവിയിൽ എത്തുന്ന വ്യക്തിയാണ് പ്രമുഖ അഭിഭാഷകനും കെപിസിസി സെക്രട്ടറിയും ആയ ഷാനവാസ് ഖാൻ.
ഷാനവാസ് ഖാന് ലഭിച്ച പദവി ഉപകാരപ്പെടട്ടെ എന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച ചവറ ക്ലബ് പ്രസിഡന്റ് പന്മന സുന്ദരേശൻ പറഞ്ഞു. വൈസ് മെൻ ഇന്റർനാഷണൽ ഇന്ത്യാ ഏരിയാ പ്രസിഡന്റ് വി.എ. ഷുക്കൂർ, സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ കെ. വെങ്കിടേഷ്, സോൺ മൂന്നു ഡയറക്ടർ നിധി അലക്സ് നൈനാൻ, ഡിസ്ട്രിക്ട് ഏഴിന്റെ ഗവർണർ കെ.പി. പ്രകാശ്, സോൺ മൂന്നിന്റെ അടുത്ത വർഷത്തെ ഡയറക്ടർ അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ , മുൻ റീജണൽ ഡയറക്ടർ ചന്ദ്രമോഹൻ, റീജണൽ ട്രഷറർ ആസ്റ്റിൻ ഡഗ്ലസ് , രാജു അൻജുഷ, കെ. കെ.ശശിധരൻ, ആൽബർട്ട് ഡിക്രൂസ്, അനിൽകുമാർ, പി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.