മത്സ്യബന്ധന ബോ ട്ട് മറിഞ്ഞു; തൊ ഴിലാളികൾ രക്ഷപ്പെട്ടു
1396489
Thursday, February 29, 2024 11:26 PM IST
ചവറ: നീണ്ടകരയിൽ നിന്നും മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് എൻജിൻ തകരാറായതിനെ തുടർന്ന് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന ആറു തൊഴിലാളികൾ രക്ഷപ്പെട്ടു.
നീണ്ടകര പൂച്ച തുരുത്ത് ബോബൻ ഭവനത്തിൽ ബോബന്റെ ഉടമസ്ഥതയിലുള്ള തടി ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 9.30 നാണ് എൻജിൻ തകരാറിലായി ബോട്ട് മറിഞ്ഞത്. ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കരിത്തുറ കരഭാഗത്തേക്ക് തിരമാലയോടൊപ്പം ഇടിച്ച് കയറുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന ശക്തികുളങ്ങര, നീണ്ടകര സ്വദേശികളായ തൊഴിലാളികളാണ് രക്ഷപ്പെട്ടത്.