പാ​ലി​യേ​റ്റി​വ് സെ​മി​നാ​ർ ന​ട​ന്നു
Friday, March 1, 2024 11:19 PM IST
കൊ​ട്ടാ​ര​ക്ക​ര:​ കേ​ര​ള പാ​ലി​യേ​റ്റി​വ് കെ​യ​ർ ഇ​നി​ഷ്യേ​റ്റി​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റി​വ് സെ​മി​നാ​ർ കൊ​ട്ടാ​ര​ക്ക​ര കു​രാ​ക്കാ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ത്തി. പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. യോ​ഗ​ത്തി​ൽ വ​ത്സ​ല ലൈ​ഫ് മെ​മ്പ​ർ​ഷി​പ് എ​ടു​ത്തു. പാ​റ​ക്കാ​ട്ടു ഹോ​സ്പി​റ്റ​ൽ അ​ഞ്ച​ൽ അ​ഫ്‌​ലി​യേ​ഷ​ൻ ഫീ​സും ന​ൽ​കി. ന​ട​ൻ പോ​ൾ രാ​ജ്, സം​വി​ധാ​യ​ക​ൻ കെ. ​സു​രേ​ഷ് കു​മാ​ർ, ന​ട​ൻ മം​ഗ​ലം ബാ​ബു, നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ, പ്ര​ഫ. മോ​ളി കു​രാ​ക്കാ​ർ, യുആ​ർഐ ​എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി കെ. ​ജി .മ​ത്താ​യി​ക്കു​ട്ടി, സ​ഹ​ദേ​വ​ൻ ചെ​ന്ന​പ്പാ​റ, ജോ​ർ​ജ് കു​ട്ടി, അ​ച്ച​ൻ​കു​ഞ്ഞ് ,എം. പി . ​വി​ശ്വ​നാ​ഥ​ൻ, മു​ട്ട​റ ഉ​ദ​യ​ഭാ​നു, അ​ഡ്വ​.സാ​ജ​ൻ കോ​ശി, അ​ഡ്വ​.സാ​ജ​ൻ കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റൗ​ണ്ട് സ​ർ​ക്യൂ​ട്ട് ഫി​ലിംസി​ന്‍റെ യോ​ഗ​വും പാ​ലി​യേ​റ്റി​വ് സെ​മി​നാ​റി​ന് മു​ൻ​പാ​യി ന​ട​ത്തി.