പ്രവാസി ഭാരതി റംസാൻ റിലീഫ് നടത്തി
1415608
Wednesday, April 10, 2024 11:37 PM IST
കൊട്ടാരക്കര: റംസാൻ വ്രതാനുഷ്ഠാനത്തിന്റെ 28-ാം ദിനത്തിൽ പ്രവാസി ഭാരതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് - ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നടന്നു.ഇമാം അൽഹാജ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി റംസാൻ സന്ദേശം നൽകി റിലീഫ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ശശി ആർ. നായർ, കൗൺസിൽ ഭാരവാഹികളായ ഡോ.കുര്യാത്തി ഷാജി, ബേബി ജയരാജ്, ഷീജ പേയാട്, ശൈലജ മണ്ണന്തല, ഹാജി എസ്. മുഹമ്മദ്കണ്ണ്, എച്ച്. ഷംഷുദീൻ, ജനറൽ കൺവീനർ രതീഷ് തമ്പാനൂർ എന്നിവർ പ്രസംഗിച്ചു. വള്ളക്കടവ് സെൻട്രൽ മസ്ജിദ് ഇമാം സയിദ് അബ്ദുള്ള പ്രത്യേക പ്രാർഥന നടത്തി. 200 പേർക്കാണ് റംസാൻ കിറ്റുകൾ വിതരണം ചെയ്തത്.