ബസ് യാത്രക്കാരിയെ തട്ടിക്കൊ ണ്ടുപോ യി പീഡിപ്പിച്ച കേസ്; ഒളിവില്‍ പോ യ പ്രതി 27 വര്‍ഷത്തിന് ശേഷം പിടിയില്‍
1415614
Wednesday, April 10, 2024 11:37 PM IST
അഞ്ചല്‍ : ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 27 വര്‍ഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
1997 ജൂലൈ 16 നാണ് സംഭവം നടക്കുന്നത്. കുളത്തുപ്പുഴയില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം പെട്രീഷ്യ എന്ന സ്വകാര്യ ബസില്‍ അഞ്ചല്‍ ഭാഗത്തേക്ക് വരികയായിരുന്ന 26 കാരിയും വിവാഹിതയുമായ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു കാറില്‍ കയറ്റി കൊണ്ടുപോവുകയും ദിവസങ്ങളോളം തടവില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നാണു കേസ്.
കേസില്‍ ബസുടമയുടെ മകന് അടക്കം പത്തോളം പ്രതികളാണ് ഉണ്ടായിരുന്നത്. അന്ന് അറസ്റ്റ് ചെയ്ത് റിമാൻഡില്‍ കഴിയവേ ജാമ്യം എടുത്തു മുങ്ങിയ സജീവ് പിന്നീട് വിദേശത്തേക്ക് കടക്കുകയും വര്‍ക്കലയില്‍ നിന്നും താമസം മാറുകയുമായിരുന്നു.
2003 ല്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ക്കായി വര്‍ഷങ്ങളായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് പോവുകയും പിന്നീട് നാട്ടിലെത്തി ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്ത പ്രതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷം തിരുവനന്തപുരത്തുള്ള ചെങ്കോട്ടുകോണത്ത് നിന്നും പിടികൂടുകയായിരുന്നു.
അഞ്ചൽ എസ്എച്ചഒ സാബു, സീനിയർ പോലീസ് ഓഫീസർമാരായ വിനോദ്കുമാർ, അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.