സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെല​വ് പ​രി​ശോ​ ധി​ച്ചു തു​ട​ങ്ങി
Sunday, April 14, 2024 5:26 AM IST
കൊല്ലം :ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട ചെല​വു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്. ക​ളക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ഡോ. ​വെ​ങ്ക​ടേ​ഷ് ബാ​ബു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തി​യ​ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ചെല​വി​ന്‍റെ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ചെല​വ്പ​രി​ശോ​ധ​ന സെ​ല്ലി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ജി. ​ആ​ര്‍. ശ്രീ​ജ, അ​സി​സ്റ്റ​ന്‍റ് ഒ​ബ്‌​സ​ര്‍​വ​ര്‍ ഡി. ​സ​തീ​ശ​ന്‍, നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല അ​സി​സ്റ്റ​ന്‍റ് ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ തു​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സി ​പി -എം, ആ​ര്‍എ​സ് പി, ​ബിജെ ​പി, എ ​പിഐ, ​എ​സ് യു ​സി ഐ -സി, ആ​ർ പി ​ഐ -എ​സ്, ബിഎ​സ് പി, ​സ്വ​ത​ന്ത്ര​ന്‍ എ​ന്നി​വ​രു​ടെ ചെല​വു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കാ​ത്ത​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​മു​ണ്ട്.