കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി മൂന്നുപേർ പോലീസ് പിടിയിൽ
1416350
Sunday, April 14, 2024 5:27 AM IST
കൊല്ലം :എംഡിഎംഎ യും കഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. ആദിനാട്, കാട്ടിൽകടവ്, ഷമീസ് മൻസിലിൽ ചെന്പ്രി എന്ന ഷംനാസ് (32), എറണാകുളം, മാലികുളം, പൊന്തക്കാട് വീട്ടിൽ അജിത്ത് (28), ആദിനാട്, കാട്ടിൽകടവ് എസ്ജെ ഹൗസിൽ സജിനൽ (26) എന്നിവരാണ് പോലീസ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് ടീമും സംയുക്തമായി ആയിരപ്പാറ പാടശേഖരത്തിന് സമീപത്ത് നടത്തിയ പരിശോധനയിൽ മൂന്ന് പ്രതികളിൽ നിന്നായി വിൽപ്പനക്കായി കരുതിയിരുന്ന19.56 ഗ്രാം എംഡിഎംഎയും കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവും കണ്ടെത്തിയത്.
നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലുംപ്രതികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ മോഹിത്ത്, സബ് ഇൻസ്പെക്ടർ ഷിജു, ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.