വീ​ട്ടി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ന്‍ വ​ശം ക​ത്തി ന​ശി​ച്ചു
Sunday, April 14, 2024 5:27 AM IST
ച​വ​റ : വീ​ട്ടു​കാ​ര്‍ യാ​ത്ര ക​ഴി​ഞ്ഞ് വ​ന്ന കാ​ര്‍ വീ​ട്ടി​ലെ പോ​ര്‍​ച്ചി​നു​ള്ളി​ല്‍ ഇ​ട്ട് അ​ല്‍​പ്പ സ​മ​യ​ത്തി​ന​കം കാ​റി​ന്‍റെ മു​ന്‍ വ​ശം ക​ത്തി ന​ശി​ച്ചു.​പ​ന്മ​ന നെ​റ്റി​യാ​ട് കൊ​ച്ചു തു​ണ്ടി​ല്‍ ക​ബീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് ക​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു ക​ത്തി​യ​ത്.

കാ​ര്‍ കൊ​ണ്ടി​ട്ട് പ​ത്ത് മി​നി​ട്ടി​ന് ശേ​ഷം കാ​റി​ല്‍ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു.​ഇ​തു ക​ണ്ട വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കാ​റി​ല്‍ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ളെ​യും വീ​ട്ടു​കാ​രെ​യും ഉ​ട​ന്‍ ത​ന്നെ വി​വ​രം അ​റി​യി​പ്പി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ അ​ഗ്നി സു​ര​ക്ഷാ സേ​ന എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. സ്റ്റി​യ​റി​ങി​ന്‍റെ കു​റ​ച്ച് ഭാ​ഗ​വും മു​ന്‍ വ​ശ​ത്തെ സീ​റ്റും ക​ത്തി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര്‍ ക​ത്താ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം