ടി.വി തേ​വ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ം നടത്തി
Monday, May 27, 2024 11:54 PM IST
കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ കേ​ര​ളീ​യ ന​വോ​ഥാ​ന​പോ​രാ​ട്ട​ത്തി​ൽ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യോ​ടൊ​പ്പം കീ​ഴാ​ള ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി പോ​രാ​ടുകയും ആ​ദ്യ കേ​ര​ള​സ​ഭ നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ള​ത്തൂ​പ്പു​ഴ സ്വദേശിയു​മാ​യി​രു​ന്ന ടി.വി തേ​വ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ം നടത്തി.

ഉദ്ഘാടനവും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ക​ര​ണ​വും പു​ന​ലൂ​ർ എംഎ​ൽഎ പി.​എ​സ്. സു​പാ​ൽ നിർവഹിച്ചു. കു​ള​ത്തൂ​പ്പു​ഴ ഗ്രീ​ൻ വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ടി.വി തേവന്‍റെ മകനും സെ​ൻ​ട്ര​ൽ​ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റ്യൂ​ട്ട് സ​യ​ന്‍റി​സ്റ്റു​മാ​യി​രു​ന്ന മ​ഹാ​ദേ​വ​നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ലൈ​ല ബീ​വി ആ​ദ​രി​ച്ചു. വാ​വ സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ടി.​തു​ഷാ​ര, കു​ള​ത്തൂ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ന​ദീ​റ സൈ​ഫു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.