ജല അഥോ റിറ്റിയിലെ ഓഫീസർമാർക്ക് യാത്രയയപ്പ്
1425429
Monday, May 27, 2024 11:54 PM IST
ചാത്തന്നൂർ: കേരള വാട്ടർ അഥോറിറ്റി ഓഫീസ് അസോസിയേഷന്റെ (അക്വാ)നേതൃത്വത്തിൽ ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന 12 ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
എം. നൗഷാദ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. അക്വാ ജില്ലാ പ്രസിഡന്റ് കെ.യു. മിനി, (എക്സിക്യൂട്ടീവ് എൻജിനീയർ) അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിറാസ്, അക്വാ സംസ്ഥാന സമിതി അംഗങ്ങളായ സജു, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനജനറൽ സെക്രട്ടറി സന്തോഷ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ രാജേഷ് ഉണ്ണിത്താൻ, മഞ്ജു ജെ. നായർ, അക്വാ വൈസ് പ്രസിഡന്റ് തുളസീധരൻ, സെക്രട്ടറിയേറ്റ് അംഗം ഫൈസൽ ഹാരിസൺ, സിഐടിയു ജില്ലാ സെക്രട്ടറി ബിനീഷ്. ഐഎൻടിയുസി ജില്ലാ ട്രഷറർ അരുൺ ഷുരി, ജില്ലാ സെക്രട്ടറി ആനന്ദൻ, ട്രഷറർ സന്തോഷ് എന്നിവർ പ്രസംഗിച്ചു.