മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കാ​യ​ലി​ൽ മു​ങ്ങി മ​രി​ച്ചു
Friday, June 21, 2024 10:38 PM IST
ച​വ​റ : കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു. ച​വ​റ പു​തു​ക്കാ​ട് തേ​ക്കും​മൂ​ട്ടി​ൽ ഇ​റ​ക്ക​ത്ത് വീ​ട്ടി​ൽ ഗി​ൽ​ബ​ർ​ട്ട് (67)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ൽ നി​ന്നും ച​വ​റ ത​ല​മു​കി​ൽ ചാ​രും​മൂ​ട് ക​ട​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ചീ​ന​വ​ല​യി​ൽ മ​ത്സ്യം ക​യ​റി​യോ എ​ന്ന് നോ​ക്കു​വാ​ൻ വേ​ണ്ടി പോ​യ​താ​യി​രു​ന്നു ഗി​ൽ​ബ​ർ​ട്ട്.
രാ​വി​ലെ ആ​റ​ര​യോ​ട് കൂ​ടിയാണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: സി​സി​ലി, റൂ​ബി, ഐ​വി. മ​രു​മ​ക്ക​ൾ : ഭാ​ര​ത​രാ​ജ്, പ്രി​ൻ​സ്.