കൊ ടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ ആക്കാത്ത നടപടി ജനാധിപത്യ വിരുദ്ധം: എൻ.കെ. പ്രേമചന്ദ്രൻ
Friday, June 21, 2024 11:24 PM IST
കൊല്ലം: പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ പ്രോ​ടേം സ്പീ​ക്ക​ർ ആ​ക്കാ​ത്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ​യും കീ​ഴ് വ​ഴ​ക്ക​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

കീ​ഴ് വ​ഴ​ക്ക​മ​നു​സ​രി​ച്ച് എ​ട്ടു പ്രാ​വ​ശ്യം ലോ​ക്സ​ഭാ അം​ഗ​മാ​യി​ട്ടു​ള്ള കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ​യാ​ണ് പ്രോ​ടേം സ്പീ​ക്ക​ർ പ​ദ​വി​യി​ലേ​ക്ക് നി​യോ​ഗി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളും കീ​ഴ് വ​ഴ​ക്ക​ങ്ങ​ളും പാ​ലി​ച്ച് ലോ​ക​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പേ​ര് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നെ​ങ്കി​ലും സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഏ​ഴു പ്രാ​വ​ശ്യം ലോ​ക​സ​ഭാ അം​ഗ​മാ​യി​ട്ടു​ള്ള ബി​ജെ​പി അം​ഗ​ത്തെ ഗ​വ​.നി​ർ​ദ്ദേ​ശി ക്കു​ക​യാ​യി​രു​ന്നു.

ഈ ​ന​ട​പ​ടി പാ​ർ​ല​മെ​ന്‍ററി ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ അ​ന്ത​സ​ത്തെ പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന ത​ണെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

കൊല്ലം എ​ട്ട് ത​വ​ണ പാ​ര്‍​ല​മെ​ന്‍റിലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​റ്റ​വും സീ​നി​യ​റാ​യ എം. ​പി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ പ്രോ - ​ടെം സ്പീ​ക്ക​റാ​ക്കാ​തി​രു​ന്ന മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി തി​ക​ച്ചും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെന്ന് ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്. ദ​ളി​ത​നാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ ബോ​ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കി ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ​യും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ​യും ത​ക​ര്‍​ക്കു​ന്ന ഈ ​ന​ട​പ​ടി അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.

ഇ​തി​നെ​തി​രെ പ​ട​പൊ​രു​തു​വാ​ന്‍ മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.