കൊ ല്ലം പ്രസ് ക്ലബിൽ അ​ന്താ​രാ​ഷ്ട്ര യോ​ ഗ ദി​നാ​ച​ര​ണം
Friday, June 21, 2024 11:24 PM IST
കൊല്ലം: ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യും കൊ​ല്ലം പ്ര​സ് ക്ല​ബു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ നടത്തി.

പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി സ​ന​ൽ ഡി. ​പ്രേ​മിന്‍റെ ​അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം എഎംഎഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​വും യോ​ഗദി​ന സ​ന്ദേ​ശ​വും ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​സൂ​ര​ജ്. എ ​വിശദീകരിച്ചു. ഡോ. ​സു​രേ​ഷ് ബാ​ബു, ഡോ. ​സു​ക​ന്യ വി​എ​സ്, ഡോ. ​ഗീ​താ​ന​ന്ദ്, ഡോ. ​ജ​ഗ​ത്ജി​ത്ത് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

ഡോ. ​സ​നീ​ഷ് ബി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​സ് അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എഎംഎഐ ജി​ല്ലാ ക​മ്മി​റ്റി​യും ശ്രീ​നാ​രാ​യ​ണ ഗു​രു ലീ​ഗ​ൽ സ്റ്റ​ഡീ​സ് സെ​ന്‍ററു​മാ​യി സ​ഹ​ക​രി​ച്ച് സെ​ന്‍റർ ഹാ​ളി​ൽ യോ​ഗദി​നം ആ​ച​രി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. എ​സ്.​ഉ​ഷ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കൊ​ല്ലം മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗാ​ദി​ന സ​ന്ദേ​ശം ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​സൂ​ര​ജ് എ ​നൽകി. കോ​ളജ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി മൂ​ന്നു​ദി​വ​സം ന​ട​ന്ന യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് ഡോ. ​ജാ​സ്മി​ൻ ജെ. ​ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​രാ​ഹി യു.​ആ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡോ. ​സു​രേ​ഷ് ബാ​ബു, ഡോ. ​സു​ക​ന്യ വി​എ​സ്, ഡോ. ​ഗീ​താ​നാ​ന്ദ്, ഡോ. ​ജ​ഗ​ത്ത് ജി​ത്ത്, ഡോ. ​ആ​ർ​ഷ പി ​എ​ന്നി​വ​ർ പ്രസംഗി​ച്ചു.

യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യു​ടെ ഒന്പത് ഏ​രി​യ​ക​ളി​ലാ​യി എ ​എം എ ​ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 50 ക്ലാ​സു​ക​ൾ ന​ട​ത്തി.

കൊല്ലം ശ്രീ​നാ​രാ​യ​ണ ട്ര​സ്റ്റ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഗീ​ത യോ​ഗ ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഗീ​ത യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്പെ​ഷൽ ഓ​ഫീ​സ​ർ പ്രഫ.​കെ സാം​ബ​ശി​വ​ൻ നി​ർ​വ​ഹി​ച്ചു.

സം​ഗീ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും യോ​ഗ​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ൾ വിശദീകരി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ സം​ഗീ​ത​വി​രു​ന്നും യോ​ഗാ​ഭ്യാ​സ പ്ര​ക​ട​ന​വും ന​ട​ന്നു.​ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നി​ഷ എ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​നോ​ദ് എ​സ് എന്നിവർ പ്രസംഗിച്ചു.