ചാത്തന്നൂർ: ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി തിരുനല്ലൂർ കരുണാകരൻ
അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജെ. ഉണ്ണിക്കൂറുപ്പ് അധ്യക്ഷനായിരുന്നു.
പ്ലാക്കാട് ശ്രീകുമാർ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, ഫിലിം ഡയറക്ടർ കൃഷ്ണകുമാർ, വിജയൻ ചന്ദനമാല, ആർ. സുഗേഷ്, സുധീർ ദേവ്, അഡ്വ. കെ. പത്മ എന്നിവർ പ്രസംഗിച്ചു. തിരുനല്ലൂർ കവിതകളുടെ ആലാപനവും നടന്നു.