അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക് ഡി​സൈ​ൻ മ​ത്സ​രം
Sunday, August 4, 2024 1:02 AM IST
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര​ത​ല റോ​ബോ​ട്ടി​ക് ഡി​സൈ​ൻ മ​ത്സ​രം ' റോ​ബോ​കോ​ൺ 2024 'നാ​ളെ മു​ത​ൽ 17 വ​രെ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ൽ ന​ട​ക്കും.

എ​ട്ട് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. റോ​ബോ​ട്ടി​ക് മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക നൈ​പു​ണ്യ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റേ​യും അ​മൃ​ത ഹ​ട്ട് ലാ​ബ്‌​സി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ ആ​ശ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം മ​ത്സ​രാ​ർ​ഥി​ക​ൾ മ​ത്സ​ര​വേ​ദി​യി​ൽ റോ​ബോ​ട്ടു​ക​ളെ രൂ​പ​പ്പെ​ടു​ത്തും. മ​ത്സ​രം അ​വ​സാ​നി​ക്കു​ന്ന 17 ന് ​ഓ​രോ ടീ​മും അ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത റോ​ബോ​ട്ടു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും.


തു​ട​ർ​ന്ന് വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ​ക്ക് പു​റ​മേ ജ​പ്പാ​ൻ, ചൈ​ന, യു​എ​സ്എ താ​യ്‌​ല​ൻ​ഡ്, ഈ​ജി​പ്ത്, സിം​ഗ​പ്പു​ർ, സൗ​ത്ത് കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ രാ​വി​ലെ 10 ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സിം​ഗ​പ്പൂ​ർ കോ​ൺ​സു​ൽ ജ​ന​റ​ൽ എ​ഡ്ഗാ​ർ പാ​ങ് മു​ഖ്യാ​തി​ഥി​യാ​കും.